Connect with us

Kerala

ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ രഹസ്യയോഗം: കോഴിക്കോട് ഡി സി സി പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഐ ഗ്രൂപ്പ്

Published

|

Last Updated

കോഴിക്കോട്: മണ്ഡലം രൂപവത്ക്കരിച്ചത് മുതല്‍ കൈവശംവെക്കുന്ന വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയതില്‍ ഐ ഗ്രൂപ്പിനുള്ളില്‍ രൂക്ഷ എതിര്‍പ്പ്. തങ്ങളുടെ സിറ്റിംഗ് സീറ്റില്‍ എ ഗ്രപ്പുകാരനായ സിദ്ദീഖ് വയനാട് മത്സരിക്കുന്നതോടെ കോഴിക്കോട് ഡി സി സി പ്രസിഡന്റ് സ്ഥാനം വേണമെന്നആവശ്യത്തില്‍ ഐ ഗ്രൂപ്പ് പിടിമുറുക്കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമാകുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം വേണമെന്നും ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഐ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലേറ്റ കനത്ത തിരിച്ചടി ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രഹസ്യ യോഗം ചേര്‍ന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ കെ പി സി സി ഭാരവാഹി എന്‍ സുബ്രഹ്മണ്യന്റെയും അഡ്വ. വീരാന്‍കുട്ടിയുടെയും നേതൃത്വത്തിലായിരുന്നു യോഗം. എന്തുവില കൊടുത്തും ഡി സി സി പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കണമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം.

ഇക്കാര്യത്തില്‍ നേതൃത്വം ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഡി സി സി പസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇത് വയനാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ പ്രചാരണത്തെ ബാധിക്കുമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. ഗ്രൂപ്പ് പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. പ്രചാരണ രംഗത്ത് നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഒരു പതിറ്റാണ്ടിലതികമായി ഡി സി സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാണ്. പുതിയ സാഹചര്യത്തില്‍ ഡി സി സി പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ ഒരു വിട്ടുവീഴ്ച്ചക്കുമില്ല. സിദ്ദീഖ് മത്സരിക്കുന്നതോടെ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനം ഏകോപിപ്പിക്കാനാകില്ല. വയനാട് പാര്‍ലിമെന്റ് മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലം കോഴിക്കോടാണുള്ളത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന വടകര മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തനം ഡി സി സി പ്രസിഡന്റിന്റെ അഭാവത്തില്‍ പ്രതിസന്ധി സൃഷ്ടിക്കും. ഇത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഈ സാഹചര്യത്തില്‍ നേതൃത്വം വിഷയത്തില്‍ അടിയന്തിര തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ജില്ലയിലെ ഒരു പ്രമുഖ എ ഗ്രൂപ്പ് നേതാവ് സിറാജ് ഓണ്‍ലൈനോട് പ്രതികരിച്ചു.

ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേതൃത്വം നല്‍കുന്ന മറുപടിക്ക് അനുസരിച്ച് ഭാവി നടപടികള്‍ കൈക്കൊള്ളും. ഒരു പതിറ്റാണ്ടോളം എ ഗ്രൂപ്പുകാരനായ കെ സി അബുവും പിന്നീട് സിദ്ദീഖും ഡി സി സി പ്രസിഡന്റ് സ്ഥാനം കൈയ്യാളുകയാണ്. ജില്ലയില്‍ എ ഗ്രൂപ്പിന് ഒരു പരിഗണനയും ലഭിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍പോലും എ ഗ്രൂപ്പിന്റെ മേധാവിത്വമാണ്. ഇനിയും ഇത് അംഗീകരിക്കാനാകില്ലെന്നും ഐ ഗ്രൂപ്പ് നേതാവ് പറഞ്ഞു.

സംസ്ഥാനത്ത് യു ഡി എഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ വയനാട് സീറ്റിനായി അവസാന നിമിഷംവരെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പോരടിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് പോലും വയനാട്ടില്‍ തട്ടിയായിരുന്നു. ഷാനിമോള്‍ ഉസ്മാന്‍
സ്ഥാനാര്‍ഥിയാക്കാന്‍ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി മുന്നില്‍ നിന്ന് നടത്തിയ കരുനീക്കങ്ങളില്‍ എല്ലാം തകര്‍ന്നടിയുകയായിരുന്നു.

എ പി ശമീര്‍

---- facebook comment plugin here -----

Latest