Connect with us

Kasargod

സി പി എം ഓഫീസുകള്‍ പീഡന കേന്ദ്രങ്ങള്‍: ചെന്നിത്തല

Published

|

Last Updated

കാസര്‍കോട്: കേരളത്തിലെ സി പി എം ഓഫീസുകള്‍ പീഡന കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവല്ലയിലും പാലക്കാടും ഓച്ചറിയിലും നടന്ന സംഭവങ്ങള്‍ വിലയിരുത്തിയാല്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ബോധ്യമാകുമെന്നും ചെന്നിത്തല പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി ജെ പി ധാരണയിലെത്തിയതായാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.

തോല്‍വി മുന്നില്‍കണ്ടുള്ള കോടിയേരിയുടെ മുന്‍കൂര്‍ ജാമ്മ്യമാണിത്. സി പി എമ്മും ബി ജെ പിയും ചേര്‍ന്ന് യു ഡി എഫിന്റെ സീറ്റ് കുറക്കാനാണ് ശ്രമിക്കുന്നത്. ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ ശത്രുവാണ് ബി ജെ പി. ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയിലാണ് സി പി എം ബി ജെ പിയെ കാണുന്നത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും യു ഡി എഫ് വിജയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Latest