ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ക്രിമിനല്‍ കേസ് പ്രതി പിടിയില്‍

Posted on: March 20, 2019 9:58 pm | Last updated: March 21, 2019 at 11:27 am

കൊല്ലം: ഓച്ചിറയില്‍ ഇതര സംസ്ഥാനക്കാരായ മാതാപിതാക്കളെ മര്‍ദിച്ചവശരാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍ ക്രിമിനല്‍ കേസ് പ്രതിയായ പ്യാരിയെന്നയാളെയാണ് ബുധനാഴ്ച രാത്രിയോടെ പോലീസ് പിടികൂടിയത്.

സംഭവത്തില്‍ ഓച്ചിറ സ്വദേശികളായ അനന്തുവിനേയും വിപിനേയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ മുഹമ്മദ് റോഷനെ ഇതുവരെ പിടികൂടാനായിട്ടില്ല. തിങ്കളാള്ച രാത്രിയാണ് നാലംഗ സംഘം വാടക വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.