തൃശൂര്‍: താന്‍ കൃശൂര്‍ മണ്ഡലത്തില്‍ വിജയിക്കണമെന്ന് ്സിനിമാതാരം മമ്മൂ
ട്ടി ആവശ്യപ്പെട്ടതായി യു ഡി എഫ് സ്ഥാനാര്‍ഥിയായ ടി എന്‍ പ്രതാപന്റെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂ
ട്ടി പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര് രംഗത്തെത്തിയതോടെ ആദ്യമിട്ട പോസ്റ്റ് തിരുത്തി പ്രതാപന് രംഗത്തെത്തി. പ്രതാപന്റെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മമമ്മൂട്ടി നിര്‍വഹിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതാപന് ഇട്ട പോസ്റ്റാണ് വിവാദമായത്.
ക്യാമ്പയിന് ഉദ്ഘാടനത്തിനിടെ പ്രതാപന് ജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തന്റെ എല്ലാ പിന്തുണയും പ്രതാപനുണ്ടെന്നുമായിരുന്നു പോസറ്റ്. പ്രതാപന് കേവലം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാനിദ്ധ്യവും നിസ്വാര്‍ഥ സേവനങ്ങളുടെ മാതൃകയുമാണെന്നും മമ്മുട്ടി പറഞ്ഞതായി പോസ്റ്റിലുണ്ടായിരുന്നു. ചൊവ്വാഴ്ച ഒമ്പത് മണിക്കാണ് പ്രതാപന് ഇത് പോസ്റ്റ് ചെയ്തത്.മമ്മൂ
ട്ടി ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രത്തോടെയായിരുന്നു പോസ്റ്റ്.
എന്നാല്‍ ഇത് കളവാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
സംഭവം വിവാദമായതോടെ എഡിറ്റ് ചെയ്ത് പുതിയ പോസ്റ്റ് പ്രതാപന് ഇറക്കി. തിരഞ്ഞെടുപ്പുമായി ബ്നധപ്പെട്ട തന്റെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്റെ ഉദ്ഘാടനം മമ്മൂ
ട്ടി ഉദ്ഘാടനം ചെയ്തു. എന്നും പ്രചോദനമായ സൗഹൃദമാണ് മമ്മുക്കയോടുള്ളത്.മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷന് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്ക്കാന് കഴിഞ്ഞത് ഏറെ ചാരിതാര്‍ഥ്യത്തോടെ ഓര്മിക്കുന്നതാണെന്നും രാഷ്ട്രീയമായ എന്റെ ദൗത്യത്തിനും എല്ലാവിധ പിന്തുണയും നല്കിയ ഇക്കാക്ക് ഹൃദയംകൊണ്ട് നന്ദിയെന്നും തിരുത്തുകയായിരുന്നു.