Connect with us

Kerala

ശ്രീധരന്‍ പിള്ള മത്സരിക്കേണ്ട; പത്തനംതിട്ടയില്‍ സുരേന്ദ്രന് സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചതായി സൂചന. പത്തനംതിട്ട മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് നീക്കം. ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.  പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള താത്പര്യം  പിള്ള ദേശീയ നേതൃത്വത്തെ അറിയിക്കുകുയും ചെയ്തിരുന്നു.

അതിനിടെ, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ എറണാകുളത്ത് സാരഥിയാക്കാനുള്ള ആലോചനയും കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്. കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കന് കൊല്ലം, എറണാകുളം സീറ്റുകളിലൊന്ന് നല്‍കാനും ശോഭ സുരേന്ദ്രനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കാനുംആലോചിക്കുന്നുണ്ട്. എ എന്‍ രാധാകൃഷ്ണനെ ചാലക്കുടിയില്‍ നിര്‍ത്തിയേക്കും.

പ്രധാന മന്ത്രി നരേന്ദ്ര മോദി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടെന്ന നിര്‍ദേശമുയര്‍ന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഉണ്ടാകുമെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്.