Connect with us

Health

വെസ്റ്റ് നൈൽ പനിക്കെതിരായ മുൻകരുതലുകൾ

Published

|

Last Updated

  • കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
  • ടോയ്‌ലെറ്റുകളുടെ വെന്റ്പൈപ്പുകൾക്ക് വല ഇട്ട് കൊതുകുകളെ അകറ്റുക.
  • സെപ്റ്റിക് ടാങ്കിന്റെ അരികുകളിൽ ഗ്യാപ്പ് ഉണ്ടെങ്കിൽ സിമന്റിട്ട് അടക്കുക.
  • മലിനജലം ശരിയായി സംസ്‌കരിക്കുക
  • ജലാശയങ്ങളിൽ ഗപ്പി മത്സ്യം വളർത്തുക
  • ഓടകളിൽ മലിന ജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്
  • ഓടകൾ വൃത്തിയാക്കി മൂടിയിടണം
  • വ്യക്തിഗതാ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക
  • കൊതുകുവളരാൻ സാധ്യതയുള്ള വെള്ളക്കെട്ടുകൾ നീക്കം ചെയ്യണം
  • പക്ഷികൾക്ക് അസുഖങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെടുകയോ ചാവുകയോ ചെയ്താൽ തൊട്ടടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് അധികൃതരെയോ ആരോഗ്യ വകുപ്പ് അധികൃതരെയോ വിവരമറിയിക്കുക.
വെസ്റ്റ് നൈൽ പനി
ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടർ

മലപ്പുറം: വെസ്റ്റ് നൈൽ പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പനി നിയന്ത്രണ വിധേയമാണെന്നും ജില്ലാ കലക്ടർ അമിത് മീണ അറിയിച്ചു. പനിയെ തുടർന്ന് വേങ്ങര എ ആർ നഗർ സ്വദേശി മുഹമ്മദ് ഷാൻ(6)ഇന്നലെ മരണപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പത്ത് ദിവസമായി കുഞ്ഞ് ചികിത്സയിലായിരുന്നു. മറ്റാർക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.
രോഗം തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.

മലിനജലത്തിൽ വളരുന്ന ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. കൊതുക് നിർമാർജന, നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പക്ഷികളിൽ നിന്നും കൊതുക് വഴി മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് വെസ്റ്റ് നൈൽ പനിക്ക് കാരണം.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. പനി, തലവേദന, ഛർദ്ദി, തൊലിപ്പുറത്തുള്ള പാടുകൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ മണ്ണിട്ട് മൂടിയോ, മറ്റ് മാർഗങ്ങൾ സ്വീകരിച്ചോ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് കലക്ടർ ചൂണ്ടിക്കാട്ടി.

Latest