Connect with us

National

ഗുജറാത്തില്‍ ഊഞ്ഞാലാടും, ഡല്‍ഹിയില്‍ കെട്ടിപ്പിടിക്കും, ചൈനയില്‍ കുമ്പിട്ടു നില്‍ക്കും, ഇതാണ് മോദിയുടെ നയതന്ത്രം: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജയ്ഷ് മുഹമ്മദ് തീവ്രവാദി നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും യുഎന്‍ രക്ഷാ സമിതിയില്‍ എതിര്‍ത്ത വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് ചൈനയെ പേടിയാണെന്നും ചൈന ഇന്ത്യയെ എതിര്‍ക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിനൊപ്പം മോദി ഗുജറാത്തില്‍ ഊഞ്ഞാലാടും. ഡല്‍ഹിയില്‍ കെട്ടിപ്പിടിക്കും. ചൈനയില്‍ കുമ്പിട്ടു നില്‍ക്കും- ഇതാണ് മോദിയുടെ നയതന്ത്രമെന്നും രാഹുല്‍ പരിഹസിച്ചു.

ജയ്ഷ് മുഹമ്മദ് തീവ്രവാദി നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന എതിര്‍ത്തിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ നാലാം തവണയാണ് പ്രമേയത്തെ ചൈന എതിര്‍ത്തത്. മസൂദ് അസ്ഹറിെനതിരെ ഇനിയും തെളിവുകള്‍ വേണമെന്ന് ചൈനീസ് പ്രതിനിധി പറഞ്ഞു.

Latest