മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ നിശാ ക്ലബ്ബില്‍ അഞ്ജാതര്‍ നടത്തിയ വെടിവെപ്പില്‍ 15 പേര്‍ മരിച്ചു. ശനിയാഴ്ചയുണ്ടായ സംഭവത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മധ്യമെക്‌സിക്കോയിലെ ഗവുനാജോവോഡയിലെ ലാപ്്‌ലായ ക്ലബ്ബിലാണ് ആക്രമണം. പുലര്‍ച്ചെ ആയുധധാരികളായ ഏതാനും പേര്‍ ക്ലബ്ബിലേക്ക് ഇരച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.