മങ്കടയിൽ ഒരു റോഡിന് രണ്ട് ഉദ്ഘാടനം

Posted on: March 8, 2019 10:31 am | Last updated: March 8, 2019 at 10:31 am
ജില്ലാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉമർ അറക്കലിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന ഉദ്ഘാടനം,

മങ്കട: ഫണ്ടിന്റെ പിതൃത്വത്തെ ചൊല്ലി മങ്കടയിൽ ഒരു റോഡിന് രണ്ട് ഉദ്ഘാടനം. മങ്കട ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ വേരുപിലാക്കൽ ചേരിയം കോളനി റോഡാണ് ഇടതും വലതും മുന്നണികൾ വ്യത്യസ്ത ഉദ്ഘാടനം നടത്തിയത്. അഡ്വ. ടി കെ റശീദലിയുടെ ഡിവിഷനിൽപെട്ട ഈ പ്രദേശത്ത് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിക്കുന്നത് ലീഗംഗമാണ്.

ഡിവിഷൻ പ്രതിനിധി അഡ്വ. ടി കെ റശീദലിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന ഉദ്ഘാടനം

ഇടതുപക്ഷ അംഗമായ ടി കെ റശീദലിയോട് നിരന്തരമായി ഫണ്ട് ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ലെന്നും എന്നാൽ ജില്ലാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉമർ അറക്കൽ മുൻകൈയെടുത്താണ് റോഡിന് ഫണ്ട് അനുവദിച്ചെതെന്നും ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് ഉമർ അറക്കലിനെ ഉദ്ഘാടകനാക്കിയത്.
റശീദലിയെ പരിപാടിയിൽ അധ്യക്ഷത വഹിക്കാൻ ഡിവിഷൻ പ്രതിനിധി എന്ന നിലയിൽ ക്ഷണിച്ചിരുന്നുവെന്നും വലതുപക്ഷക്കാർ ന്യായീകരിക്കുന്നു. എന്നാൽ തന്റെ ഡിവിഷനിൽ ഫണ്ട് അനുവദിച്ചത് താനാണെന്നും ഓേദ്യാഗിക ഉദ്ഘാടനം തീരുമാനിച്ചപ്പോൾ തലേദിവസം ലീഗ്പക്ഷം ഗ്രാമപഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തുകയായിരുന്നെന്നും ഇടതു പക്ഷവും ആരോപിക്കുന്നു.
ഉമർ അറക്കലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന ഉദ് ഘാടനത്തിൽ ബ്ലോക്ക് പ്രസിഡന്റ് സഹീദ ഇ, പഞ്ചായത്ത് വാർഡംഗം വി മൻസൂർ പങ്കെടുത്തു. റശീദലിയുടെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന ഉദ്്ഘാടനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രമണി, വൈസ് പ്രസിഡന്റ് അബ്ബാസ് അലി, ഗ്രാമപഞ്ചായത്തംഗം മാമ്പറ്റ ഉണ്ണി പങ്കെടുത്തു.