ഹെല്‍മെറ്റ് ബോധവത്കരണം; മഹല്ല് സെക്രട്ടറിയെ കളക്ടടര്‍ ആദരിച്ചു

Posted on: March 7, 2019 1:40 pm | Last updated: March 7, 2019 at 1:40 pm
കക്കാട് മരക്കാര്‍ കുട്ടിക്ക് ജില്ലാ കലക്ടര്‍ അമിത് മീണ ഉപഹാരം നല്‍കുന്നു

തിരൂരങ്ങാടി: മയ്യിത്ത് നിസ്‌കാരത്തിന് മുമ്പ് ഹെല്‍മെറ്റ് ബോധവത്കരണം നടത്തി മാതൃകയായ കക്കാട് മഹല്ല് കമ്മറ്റി സെക്രട്ടറിയായ കൂരിയാടന്‍ മരക്കാര്‍ കുട്ടിയെ ആദരിച്ചു. കക്കാട് മഹല്ല് നിവാസികള്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉപഹാരം നല്‍കി.

ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ പൊന്നാട അണിയിച്ചു. കെ എം അബ്ദുല്‍ഗഫൂര്‍, ഒള്ളക്കന്‍ റാഫി, നാലകത്ത് ഇബ്രാഹിം, താണിക്കല്‍ ഫൈസല്‍, കെ കെ സിദ്ദീഖ്, അബ്ദുസമദ് താണിക്കല്‍ സംസാരിച്ചു.കക്കാട്, കരിമ്പില്‍, കാച്ചടി പ്രദേശത്ത് അടുത്തകാലത്ത് നടന്ന ബൈക്കപകടങ്ങള്‍ മൂലം നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും അപകടത്തിന്റെ പശ്ചാത്തലത്തില്‍ കക്കാട് പ്രദേശത്ത് തുടര്‍ച്ചയായി മരണവും സംഭവിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് കഴിഞ്ഞ മാസം 26ന് അപകടത്തില്‍ മരിച്ച യുവാവിന്റെ മയ്യിത്ത് നിസ്‌കാരത്തിന് മുമ്പ് പള്ളിയില്‍ മഹല്ല് സെക്രട്ടറി ഹെല്‍മെറ്റ് ധരിക്കണമെന്നും കൂടാതെ മക്കള്‍ ഹെല്‍മറ്റ് ധരിച്ചെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്നും പള്ളിയില്‍നിന്ന് ആഹ്വാനം ചെയ്തത്

Read also:

ഹെല്‍മെറ്റ് ബോധവത്കരണം; മഹല്ല് സെക്രട്ടറിയെ അഭിനന്ദിക്കാന്‍ അധികൃതരെത്തി