കൊടിയത്തൂരില്‍ ജനവാസ മേഖലയില്‍ ആനയിറങ്ങി; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Posted on: March 4, 2019 10:02 am | Last updated: March 4, 2019 at 12:29 pm

കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുംമുക്കത്ത് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. കാട്ടാന ഇപ്പോഴും ജനവാസ മേഖലയില്‍ വിലസുകയാണ്.

ഏറെ പരിഭ്രാന്തിയിലാണ് നാട്ടുകാര്‍. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നെത്തിയ വനപാലകര്‍ ആനയെ തിരികെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ നിര്‍ദേശം നല്‍കി.