ക്രിസ്ത്യന്‍ ആരാധനാലയം കത്തിച്ച സംഭവം: ഒരാള്‍ പിടിയില്‍

Posted on: March 3, 2019 11:19 pm | Last updated: March 3, 2019 at 11:19 pm

വെള്ളറട: ക്രിസ്ത്യന്‍ ആരാധനാലയം കത്തിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബിജെപി പ്രവര്‍ത്തകനും ബിഎംഎസ് പ്രവര്‍ത്തകനുമായ പേരേക്കോണം വേലിക്കകം ബാബു ഭവനില്‍ ചന്ദ്രബാബു(52)വാണ് പിടിയിലായത്.

പേരേക്കോണം ജംഗ്ഷന് സമീപത്തെ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് ഹാള്‍ കഴിഞ്ഞ ആഴ്ചയാണ് അഗ്നിക്കിരയാക്കിയത്. ഇതിന് മുമ്പും ആരാധനാലയം ആക്രമണത്തിനിരയായിരുന്നു.