യു ഡി എഫ് കുടുംബ സഹായ ഫണ്ട് രൂപീകരണം

Posted on: March 3, 2019 10:12 am | Last updated: March 3, 2019 at 10:12 am
പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ഫണ്ട് ശേഖരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നടക്കുന്നു

കാസർകോട്: പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബങ്ങളെ സഹായിക്കാൻ യു ഡി എഫിന്റെ നേതൃത്വത്തിൽ കുടുംബ സഹായ ഫണ്ട് രൂപീകരണം നടന്നു.

ഐക്യജനാധിപത്യ മുന്നണിയുടെപ്രമുഖ നേതാക്കൾ നേരിട്ട് വിവിധ സ്ഥലങ്ങളിലെത്തിയാണ് ഫണ്ട് രൂപീകരണത്തിന് നേതൃത്വം നൽകിയത്. കാസർകോട് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പിയും ഫണ്ട് രൂപീകരണത്തിന് നേതൃത്വം നൽകി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാഞ്ഞങ്ങാട്ടും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിലേശ്വരത്തും നേതൃത്വം നൽകി.