Connect with us

National

ഇന്ത്യ-പാക് പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടത് ചര്‍ച്ചയും നയതന്ത്ര നീക്കങ്ങളും: നവ്‌ജോത് സിംഗ് സിദ്ദു

Published

|

Last Updated

ന്യൂഡല്‍ഹി: ഉഭയകക്ഷി ചര്‍ച്ചകളും നയതന്ത്ര നീക്കങ്ങളുമാണ് ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ആവശ്യമെന്ന് പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്ററുമായ നവ്‌ജോത് സിംഗ് സിദ്ധു. വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന കാര്യങ്ങളാണ് ഇരുപക്ഷവും ഇപ്പോള്‍ ചിന്തിക്കുന്നത്. പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിച്ചാല്‍ മാത്രമെ, പ്രതിരോധവും സംരക്ഷണവും സമാധാനവുമെല്ലാം തീര്‍ക്കാന്‍ കഴിയൂ.

വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ താന്‍ രാജ്യത്തിനൊപ്പമാണെന്നും സ്വാതന്ത്ര്യ സമര സേനാനിയുടെ മകന്‍ കൂടിയായ താന്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നത് ധീരതയിലൂടെയാണെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.