Connect with us

Kerala

തീരദേശ കാവലിന് കരുത്തേകാന്‍ ഇനി കോസ്റ്റല്‍ വാര്‍ഡന്മാരും

Published

|

Last Updated

തിരുവനന്തപുരം: കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍നിന്ന് തീരദേശ പോലീസ് സേനയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 179 കോസ്റ്റല്‍ വാര്‍ഡന്മാര്‍ക്ക് നിയമന ഉത്തരവ് നല്‍കി. അമ്പലത്തറ ബി എം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപിമാരായ എസ്.ആനന്ദകൃഷ്ണന്‍, കെ.പദ്മകുമാര്‍, മനോജ്് എബ്രഹാം, ഐ.ജി ദിനേന്ദ്ര കശ്യപ്, സിറ്റി പോലീസ് കമ്മീഷണര്‍ കെ.സുരേന്ദ്രന്‍, കോസ്റ്റല്‍ പോലീസ് ഡിഐജി കെ.പി.ഫിലിപ്പ്, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരഞ്ഞെടുക്കപ്പെട്ട കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ പരിശീലനം തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നടക്കും. നാല് മാസമാണ് പരിശീലനം. അതിനു ശേഷം വിവിധ സ്‌റ്റേഷനുകളില്‍ നിയമനം നല്‍കും. നിയമനം ലഭിച്ചവരില്‍ അഞ്ച് വനിതകളുമുണ്ട്..

Latest