ഇന്ത്യയുടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പാക്കിസ്ഥാന്‍

Posted on: February 26, 2019 10:57 am | Last updated: February 26, 2019 at 1:04 pm

ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത്. പാക്കിസ്ഥാന്‍ കരസേന വക്താവ് മേജര്‍ ആസിഫ് ഗഫൂറാണ് ട്വിറ്ററിലൂടെ ഇവ പുറത്തുവിട്ടത്. നിയന്ത്രണ രേഖയില്‍നിന്നും നാല് മൈല്‍ അകലെ മുസാഫറാബാദ് സെക്ടറിലെ ആക്രമണ ചിത്രങ്ങളാണിത്.

ബഹല്‍പൂരിന് സമീപം ഫോര്‍ട്ട് അബാസ് അതിര്‍ത്തിയില്‍വെച്ച് പ്രദേശവാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തി തിരിച്ചു പോകവെ ഇന്ത്യന്‍ വിമാനങ്ങള്‍ ബാലാകോട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതായി പാക്ക് സൈന്യം രാവിലെ പറഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരുന്നു.