മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; രാഷ്ട്രീയത്തിലേക്കില്ല: നിഷ ജോസ് കെ മാണി

Posted on: February 25, 2019 12:38 pm | Last updated: February 25, 2019 at 5:45 pm

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നുള്ള രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നിഷ ജോസ് കെ മാണി. മത്സരിക്കാന്‍ പാര്‍ട്ടിയില്‍ ചുണക്കുട്ടന്‍മാര്‍ ഏറെയുണ്ടെന്നും തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് നിഷ പറഞ്ഞു.

തന്റെ പ്രവര്‍ത്തന മണ്ഡലം സാമൂഹ്യ സേവനമാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും. ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും പിന്തുണയുണ്ടാകുമെങ്കിലും രാഷ്ട്രീയ രംഗത്തേക്കില്ലെന്നും നിഷ പറഞ്ഞു. ആരാകും സഥാനാര്‍ഥിയാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും അവര്‍ പറഞ്ഞു.