അരീക്കോട് സ്വദേശി സഊദിയില്‍ മരിച്ചു

Posted on: February 24, 2019 2:27 pm | Last updated: February 24, 2019 at 2:27 pm

റിയാദ്: അരീക്കോട് വടക്കുംമുറി എളശ്ശേരി അലിക്കുട്ടിയുടെ മകന്‍ ബീരാന്‍ കുട്ടി (45) സഊദി നജ്‌റാനിലെ ശറൂറയില്‍ മരിച്ചു. ഐ സി എഫ് നജ്‌റാന്‍ യൂനിറ്റ് ഫിനാന്‍സ് സെക്രട്ടറിയായിരുന്നു. അസുഖംമൂലം കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ശറൂറയില്‍ ജോലിചെയ്തുവരികയായിരുന്നു.

മാതാവ്: മറിയം കുട്ടി. ഭാര്യ: ഫാത്വിമത്ത് സുഹ്‌റാബി. മക്കള്‍: അസാസലി, അനസ് യാസീന്‍, അമാന. സഹോദരങ്ങള്‍: പരേതനായ ഇബ്‌റാഹിം സഖാഫി, ബാപ്പു മുസ്‌ലിയാര്‍, അലി മദനി, ഇ ഹംസ, ഫാത്വിമ, നഫീസ. മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റി അസി. പ്രാഫ. ഡോ: റഫീദലി സഹോദരപുതനാണ്. മൃതദേഹം ശറൂറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.