അസമില്‍ വിഷമദ്യ ദുരന്തത്തില്‍ മരണം 102 ആയി; 181 പേര്‍ ചികിത്സയില്‍

Posted on: February 23, 2019 10:59 pm | Last updated: February 24, 2019 at 11:00 am

ഗോലാഘട്ട്: അസമില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 102 ആയി ഉയര്‍ന്നു. മൂന്ന് ആശുപത്രികളിലായി 181 പേര്‍ ചികിത്സയിലുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ 12 പേര്‍ പിടിയിലായിട്ടുണ്ട്. ഗോലാഘട്ട്, ജോര്‍ഹട്ട് ജില്ലകളിലെ ആളുകളാണ് മരിചചത്. മരിച്ചവരില്‍ ഭൂരിഭാഗം പേരും തേയിലത്തോട്ടം തൊഴിലാളികളാണ്. മരിച്ചവരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെടും.

വ്യാഴാഴ്ച രാത്രിമുതല്‍ വ്യാജ മദ്യം കഴിച്ചവര്‍ ചികിത്സ തേടിയിരുന്നു. പലരുടേയും നില ഗുരുതരമാണ്. ഈ സാഹര്യത്തില്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അറസ്റ്റിലായവര്‍ സംസ്ഥാനത്തൊട്ടാകെ 15,000 ലിറ്റര്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.