ലോക ഖുര്‍ആന്‍ സമ്മേളനത്തിന് ബഗ്ദാദില്‍ ഉജ്ജ്വല സമാപനം

Posted on: February 21, 2019 9:06 am | Last updated: February 21, 2019 at 11:33 am

ബഗ്ദാദ്: ഇറാഖ് സര്‍ക്കാറിന് കീഴില്‍ സംഘടിപ്പിച്ച 100 രാജ്യങ്ങളിലെ പ്രധാന പണ്ഡിതര്‍ സംബന്ധിക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന് ബഗ്ദാദില്‍ ഉജ്ജ്വല സമാപനം. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രഭാഷണം നടത്തി.

ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ് എന്നതിനാല്‍, ഉള്ളടക്കത്തിലും സൃഷ്ടിപരതയിലും ലോകത്തെ എക്കാലത്തെയും ഏറ്റവും മൂല്യമുള്ള ഗ്രന്ഥമാണെന്ന് കാന്തപുരം പറഞ്ഞു. ഖുദ്‌സ് മുഫ്തി ശൈഖ് ഇക്‌രിമ സബ്‌രി, ശൈഖ് മുഹമ്മദ് വസാം, അബ്ദുല്‍ ഫത്താഹ് മോറോ ടുണീഷ്യ, ശൈഖ് അബ്ദുല്ലത്തീഫ് അല്‍ ഹമീം, ശൈഖ് മഹ്മൂദ് നാസിര്‍ സിറിയ സംബന്ധിച്ചു.