പാലക്കാട് ബസിടിച്ച് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

Posted on: February 18, 2019 10:40 am | Last updated: February 18, 2019 at 12:26 pm

പാലക്കാട്: കോങ്ങാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഐഒസിയുടെ പെട്രോള്‍ പമ്പില്‍ തീപ്പിടുത്തം. പമ്പില്‍ സ്ഥിരമായി നിര്‍ത്തിയിടുന്ന സ്വകാര്യ ബസിടിച്ചാണ് തീപ്പിടുത്തമുണ്ടായത്.

പെട്രോള്‍ ഡിസ്ട്രിബ്യൂഷന്‍ പോയിന്റിലാണ് ബസിടിച്ചത്. ഇതാണ് തീപ്പിടുത്തത്തിന് കാരണം. മണ്ണാര്‍ക്കാട്, പാലക്കാട് യൂണിറ്റുകളില്‍നിന്നും അഗ്നിശമന സേനയെത്തി തീ അണച്ചു.