Connect with us

Ongoing News

നേരത്തെ പഞ്ച് ചെയ്ത് മുങ്ങുന്നവര്‍ക്ക് കുരുക്ക് വീഴും; സര്‍ക്കുലര്‍ പുറത്തിറങ്ങി

Published

|

Last Updated

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ച് ചെയ്ത ശേഷം മുങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയുള്ള സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇത്തരക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പഞ്ചിംഗ് സംവിധാനം കര്‍ശനമാക്കുമെന്നും പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ച് ചെയ്ത ശേഷം കടന്നുകളയുന്നവരെ സി സി ടി വി പരിശോധിച്ചാണ് കണ്ടെത്തുക. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് പഞ്ചിംഗ് കര്‍ശനമാക്കി ഉത്തരവിറക്കിയത്. എന്നാല്‍, ഇതില്‍ നിന്നു രക്ഷപ്പെടാനാണ് ചിലര്‍ അതിരാവിലെയും മറ്റും വന്ന് പഞ്ച് ചെയ്യുന്ന പരിപാടി തുടങ്ങിയത്. ഓഫീസില്‍ ഹാജരുണ്ടായിരുന്നോ എന്ന് പരിശോധിക്കുമ്പോഴാണ് പഞ്ചിംഗ് തെളിവായി കാണിക്കുന്നത്. എന്നാല്‍, പലപ്പോഴും ഇവര്‍ സീറ്റില്‍ ഉണ്ടാകില്ലെന്നതാണ് വസ്തുത. ഈ പ്രവണത ശക്തമായതോടെയാണ് നടപടി കര്‍ശനമാക്കുമെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ചത്.

Latest