Connect with us

Ongoing News

ഇംഗ്ലണ്ടിന്റെ ഇതിഹാസ ഗോള്‍ കീപ്പര്‍ ഗോര്‍ഡന്‍ ബേങ്ക്‌സ്‌ നിര്യാതനായി

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോളിന്റെ ഇതിഹാസ നായകനായ ഗോള്‍ കീപ്പര്‍ ഗോര്‍ഡന്‍ ബേങ്ക്‌സ് (81) നിര്യാതനായി. അര്‍ബുദ ബാധിതനായി ചര്‍ച്ചയിലായിരുന്നു. ഇംഗ്ലണ്ടിനു ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്.

ദേശീയ ടീമിനു വേണ്ടി 73 മത്സരങ്ങളില്‍ ഗോള്‍വല കാത്ത ബേങ്ക്‌സ് ലോകത്തിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറായാണ് വിലയിരുത്തപ്പെടുന്നത്. ആറു തവണ ഫിഫയുടെ ലോക ഇലവനില്‍ സ്ഥാനം നേടിയിട്ടുണ്ട്.

1970ലെ ലോകകപ്പില്‍ പെലെയുടെ ഒരു കണ്ണഞ്ചിക്കുന്ന ഹെഡ്ഢര്‍ സേവ് ചെയ്തതോടെയാണ് ബേങ്ക്‌സ് പ്രശസ്തിയുടെ പാരമ്യത്തിലെത്തിയത്. നൂറ്റാണ്ടിന്റെ സേവായാണ് ആ പ്രകടനം കണക്കാക്കപ്പെട്ടത്.

1937ല്‍ ഷെഫീല്‍ഡിലാണ് ബേങ്ക്‌സ് ജനിച്ചത്. ചെസ്റ്റര്‍ഫീല്‍ഡ്, ലസ്റ്റര്‍ സിറ്റി, സ്റ്റോക്ക് സിറ്റി എന്നീ ക്ലബുകള്‍ക്കു വേണ്ടി കളത്തിലിറങ്ങി.

---- facebook comment plugin here -----

Latest