Connect with us

Education

അധ്യാപക ഒഴിവ്: അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

വിവിധ ജില്ലകളിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഹയർ സെക്കന്‍ഡറി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേയ്ക്കും, 2019-20 അദ്ധ്യയന വർഷം താല്ക്കാലികമായി ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേയ്ക്കും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് (പി.എസ്.സി നിയമനത്തിനായി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ) അപേക്ഷകൾ ക്ഷണിച്ചു.

📌 സ്‌കൂളുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ എന്നിവർക്കാണ് അപേക്ഷ നൽകേണ്ടത്.
📌 റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കണം.
📌 കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ, ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അവ തിരികെ നൽകും.

അപേക്ഷകൾ 15-03-2019 വരെ സ്വീകരിക്കും.

📌 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി 2020 മാർച്ച് 31 വരെയാണ് കരാർ നിയമനം.
📌 കരാർ കാലാവധിക്കുള്ളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ (പൊതുവിദ്യാഭ്യാസ വകുപ്പ്/ഹയർ സെക്കന്ററി വകുപ്പ്) നിന്നും സ്ഥിരാദ്ധ്യാപകരെ നിയമിക്കുമ്പോൾ കരാർ റദ്ദാവും.
📌 നിയമനം ലഭിച്ച സ്‌കൂളുകളിൽ നിന്ന് മറ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് സ്ഥലംമാറ്റം ലഭിക്കില്ല.
📌 ഹയർസെക്കന്ററി സ്‌കൂൾ ടീച്ചറിന് 34,605 രൂപയും, ഹൈസ്‌ക്കൂൾ അസിസ്റ്റന്റിന് 31,290 രൂപയും, പി.ഡി. ടീച്ചറിന് 27,010 രൂപയും പ്രതിമാസ വേതനം ലഭിക്കും.

Latest