Connect with us

Kerala

കേസ് പരിഗണിക്കുന്നതില്‍ കാലതാമസം;കൊല്ലം സ്വദേശി കോടതി മുറിക്കുള്ളില്‍ ആത്മഹത്യ ശ്രമം നടത്തി

Published

|

Last Updated

കൊല്ലം: ശാസ്താംകോട്ട മുന്‍സിഫ് കോടതിയില്‍ കൊല്ലം സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു. പെരിനാട് സ്വദേശി സുധാകരനാണ് കോടതിമുറിക്കുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

കൈ ഞരമ്പ് മുറിച്ചെങ്കിലും പരുക്ക് സാരമല്ല. കേസ് പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇയാള്‍ പറഞ്ഞു. കോടതിപ്രവര്‍ത്തനം തടസപ്പെടുത്തിയതിന് സുധാകരനെതിരെ പോലീസ് കേസെടുത്തു.

Latest