ഫലസ്തീന്‍ പ്രസിഡന്റ മഹമൂദ് അബ്ബാസ് ദ്വിദിന സന്ദര്‍ശനത്തിനായി സഊദിയിലെത്തി

Posted on: February 12, 2019 1:09 pm | Last updated: February 12, 2019 at 1:09 pm

റിയാദ്: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ദ്വിദിന സന്ദര്‍ശനത്തിനായി സഊദിയിലെത്തി. തലസ്ഥാനമായ റിയാഡിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ റിയാദ് ഗവര്‍ണ്ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ,സൗദി സ്‌റ്റേറ്റ് മന്ത്രിയും ക്യാബിനറ്റ് അംഗവുമായ ഡോ: മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, സഊദിയിലെ ഫലസ്തീന്‍ അംബാസിഡര്‍ ബാസ്സിം അല്‍ അഖ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും .കൂടിക്കാഴ്ച്ചയില്‍ ഫലസ്തീന്‍ മേഖലയിലെ വിഷയങ്ങളും ചര്‍ച്ചചെയ്യും