മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു

Posted on: February 12, 2019 12:58 pm | Last updated: February 12, 2019 at 12:58 pm

മനാമ : ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ചു. ബഹ്‌റൈന്‍ ടെക്‌നിക്കല്‍ സര്‍വീസിലെ ജീവനക്കാരനും തൃശൂര്‍ പാവറട്ടി സ്വദേശിയുമായ എബി തോമസ് (32) ആണ് മരിച്ചത് .

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മനാമ റിഫയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം വീട്ടിലേക്കു മടങ്ങിയതായിരുന്നു തുടര്‍ന്നാണ് മരണം സംഭവിച്ചത് .
ഭാര്യ അന്ന മറിയ ഏഷ്യന്‍ സ്‌കൂള്‍ അധ്യാപികയാണ്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റി . നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോവും