ഓര്‍മകള്‍ക്ക് ഒരാണ്ട്: ശുഐബിനെ സ്മരിച്ച് നേതാക്കള്‍

സോഷ്യലിസ്റ്റ്‌
Posted on: February 12, 2019 10:42 am | Last updated: February 12, 2019 at 10:47 am

സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മട്ടന്നൂരിലെ ശുഐബിന്റെ വിയോഗത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട പ്രവര്‍ത്തകനെ വേദനയോടെ അനുസ്മരിച്ച് നേതാക്കള്‍. സോഷ്യല്‍ മീഡിയയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ യുവ നേതാവിന്റെ ഓര്‍മകളും കൊലയാളി രാഷ്ട്രീയത്തിനെതിരായ പ്രതിഷേധവും പങ്കുവെച്ചത്.

‘ആശയത്തെ ആശയം കൊണ്ട് നേരിടണം എന്ന് വീമ്പ് പറയുകയും രാഷ്ട്രീയ എതിരാളികളെ തെരുവില്‍ അരിഞ്ഞു വീഴ്ത്തുകയും ചെയ്യുന്ന ചുവപ്പ് ഭീകരതയുടെ ഇരയാണ് പ്രിയ ഷുഹൈബ്. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നാണ് നാം സാധാരണ പറയുന്നത് .ഇവിടെ പ്രവര്‍ത്തിച്ചത് കൊണ്ട് മാത്രം രക്തസാക്ഷി ആയ നേതാവാണ് ഷുഹൈബ്. നന്മയുടെ ആള്‍രൂപമായ ഷുഹൈബിനു മരണമില്ല.’ എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും തങ്ങളോടൊപ്പമുള്ള ശുഐബിന്റെ സെല്‍ഫി ഫോട്ടോയും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

മുലപ്പള്ളി രാമചന്ദ്രന്‍  കുറിച്ചത് ഇങ്ങനെ:
‘നമ്മുടേ പ്രിയ ഷുഹൈബ് പോയിട്ട് ഒരു വര്ഷം- ഇനി ഒരു ”ഷുഹൈബിനെ” നമ്മള്‍ക്ക് കുരുതി കൊടുക്കാന്‍ വയ്യ’

കെ സുധാകരന്‍ തന്റെ പ്രിയപ്പെട്ട ശുഐബിന്റെ ഓര്‍മകളില്‍ ഇങ്ങനെ കുറിച്ചു: “പ്രിയ ശുഹൈബ് ഇല്ലാതായിട്ട് ഇന്നേക്ക് ഒരു വര്‍ഷം
യൂത്ത് കോണ്‍ഗ്രസ്സിന്റെ സൂര്യ തേജസ്സിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.”

‘അനശ്വര രക്തസാക്ഷി ശുഹൈബിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം… ‘ എന്നായിരുന്നു ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കേരള’ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍: