എം കെ രാഘവന്‍ എംപിക്കെതിരെ ധനാപഹരണ കേസ്

Posted on: February 11, 2019 11:17 pm | Last updated: February 12, 2019 at 10:57 am

കോഴിക്കോട്: എംകെ രാഘവന്‍ എംപിക്കെതിരെ പോലീസ് കേസെടുത്തു. കേരള സ്‌റ്റേറ്റ് അഗ്രോ കോ ഓപറേറ്റിവ് സൊസൈറ്റിയുടെ മറവില്‍ 77 കോടി രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക ക്രമക്കേട്, വ്യാജരേഖ നിര്‍മാണം, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 2002 മുതല്‍ 2014വരെ എം.കെ രാഘവന്‍ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു.

അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് എം കെ രാഘവന്‍ എംപി പ്രതികരിച്ചു. തുടര്‍ച്ചയായി രണ്ട് തവണ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംകെ രാഘവന്‍ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിരുന്നു. എംകെ രാഘവനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചിലയിടങ്ങളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.