Connect with us

Kerala

മഞ്ജു വാര്യര്‍ പറഞ്ഞു പറ്റിച്ചെന്ന്; നടിയുടെ വീടിന് മുന്നില്‍ കുടില്‍കെട്ടി സമരത്തിനൊരുങ്ങി ആദിവാസികള്‍

Published

|

Last Updated

വയനാട് : നടി മഞ്ജു വാര്യര്‍ വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതായി വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍. ഇതില്‍ പ്രതിഷേധിച്ച് ഫെബ്രവരി 13ന് നടിയുടെ തൃശൂരിലെ വീടിന് മുന്നില്‍ കുടില്‍കെട്ടി സമരം നടത്തുമെന്ന് ആദിവാസികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒന്നര വര്‍ഷം മുമ്പാണ് ആദിവാസി കോളനി സന്ദര്‍ശിച്ച മഞ്ജു വാര്യര്‍ വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ജില്ലാ ഭരണകൂടവുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് പദ്ധതി തയ്യാറാക്കിയെങ്കിലും പ്രവര്‍ത്തികള്‍ തുടങ്ങിയില്ലെന്ന് ആദിവാസികള്‍ പറഞ്ഞു.

57 കുടുംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജു വാര്യരുടെ വാഗ്ദാനത്തെത്തുടര്‍ന്ന് മറ്റ് പദ്ധതികളിലൊന്നും ഇവരെ ഉള്‍പ്പെടുത്തിയില്ല. ഇതേത്തുടര്‍ന്ന് വീട് പുതുക്കി പണിയുന്നതിനോ പുതിയ വീട് നിര്‍മിക്കുന്നതിനോ സഹായം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കുടില്‍കെട്ടി സമരത്തിനിറങ്ങുന്നതെന്ന് ആദിവാസികള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest