Connect with us

Malappuram

ലഹരിക്കെതിരെ 65 കാരന്റെ ഒറ്റയാള്‍ പ്രതിഷേധം

Published

|

Last Updated

അനിയന്‍ കോട്ടക്കല്‍ ചങ്കുവെട്ടിയിലെത്തിയപ്പോള്‍

കോട്ടക്കല്‍: അനീതിക്കും ലഹരിക്കുമെതിരെ ഒറ്റയാള്‍ പോരാട്ടവുമായി അനിയന്‍. പ്രായം തളര്‍ത്താത്ത ആത്മവീര്യവുമായാണ് തൃശൂര്‍ കവീട് സ്വദേശിയ ഈ 65 കാരന്റെ പോരാട്ടം. കേരളത്തിലെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കാല്‍നടയായി യാത്ര ചെയ്താണ് ഇദ്ദേഹം അനീതിക്കും ലഹരിക്കുമെതിരെ പൊരുതുന്നത്.

വിവിധ സന്ദേശങ്ങള്‍ എഴുതിയ പത്തോളം ബാനറുകള്‍ തൂക്കിപ്പിടിച്ച് കവലകള്‍ തോറും നടന്നെത്തുകയാണിയാള്‍. കഴിഞ്ഞ ജനുവരി 26ന് മഞ്ചേശരത്ത് നിന്നാണ് അനിയന്‍ യാത്ര തിരിച്ചത്. ഇന്നലെ ജില്ലയിലൂടെ യാത്ര തുടര്‍ന്നു. അടുത്ത മാര്‍ച്ച് 25ന് പാറശാലയില്‍ യാത്ര അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

നേരത്തെ തയാറാക്കിയ സ്വീകരണ പരിപാടികളൊന്നും ഇദ്ദേഹത്തിന്റെ യാത്രക്കില്ല. കാണുന്നവരെയും വിഷയം അന്വേഷിക്കുന്നവരെയും ബോധവത്കരിക്കും. 1990 മുതല്‍ ഇത്തരത്തില്‍ യാത്രകള്‍ തുടങ്ങിയെന്ന് ഇദ്ദേഹം പറയുന്നു. ഇന്നലെ ചങ്കുവെട്ടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എടക്കണ്ടന്‍ യൂസുഫ് ഇദ്ദേഹത്തെ സ്വീകരിച്ചു.

കേരളത്തിലെ  ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കാല്‍നടയായി യാത്ര ചെയ്താണ് ഇദ്ദേഹം അനീതിക്കും ലഹരിക്കുമെതിരെ പൊരുതുന്നത്. നേരത്തെ തയാറാക്കിയ സ്വീകരണ പരിപാടികളൊന്നും ഇദ്ദേഹത്തിന്റെ യാത്രക്കില്ല.