ദേവികുളം സബ് കലക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ട: കാനം രജേന്ദ്രന്‍

Posted on: February 11, 2019 12:02 pm | Last updated: February 11, 2019 at 12:52 pm

തിരുവനന്തപുരം: മൂന്നാറിലെ അനധിക്യത നിര്‍മാണം സംബന്ധിച്ച ദേവികുളം സബ് കലക്ടര്‍ രേണുക രാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്ന് സിപിഐ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രന്‍. എസ് രാജേന്ദ്രന്‍ എംഎല്‍എയുടം മോശം പരാമര്‍ശം അദ്ദേഹത്തിന്റെ പാര്‍ട്ടിതന്നെ തള്ളിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ട്. നിയമാനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്ന നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് കാനം പറഞ്ഞു.