സഊദിയുടെ പുതിയ അംബാസഡർമാർ  സത്യപ്രതിജ്ഞ ചെയ്തു 

    Posted on: February 11, 2019 11:45 am | Last updated: February 11, 2019 at 11:45 am
    റിയാദ് : സഊദി അറേബ്യ വിവിധ രാജ്യങ്ങളിലേക്കായി പുതുതായി  നിയമിച്ച പതിമൂന്ന് പുതിയ അംബാസിഡർമാർ സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ മുൻപിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
    പ്രിൻസ് മൻസൂർ ബിൻ നാസർ ബിൻ അബ്ദുൽ അസീസ് (സ്വിറ്റ്സർലാന്റ്), പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അബ്ദുല്ല (ജർമനി), ഫഹദ് ബിൻ അലി അൽ-ദോസരി (സെനഗൽ ), സഊദ് ബിൻ ഫഹദ് ബിൻ സുവൈലം (വിയറ്റ്നാം ), അലി ബിൻ അബ്ദുല്ല ബഹൈത്തം (ബ്രസീൽ), അബ്ദുല്ല ബിൻ ഹമദ് അൽ അൽ സുബൈ (ഐവറി കോസ്റ്റ്), മിഷാൽ ബിൻ ഹമദ് അൽ റുക്കി (ഘാന ), സാമി ബിൻ ജമീൽ അബ്ദിൽ സലാം അബ്ദുല്ല (എത്യോപ്യ),ഖാലിദ് ബിൻ മബ്‌റൂക് അൽ ഖാലിദ് (മാലി), അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ മത്താർ (ജിബൂട്ടി ), ഒസാമ ബിൻ മുഹമ്മദ് (സാംബിയ ), നായിഫ് ബിൻ മർസൂഖ് അൽ ഫഹദി (ജപ്പാൻ), തുർക്കി ബിൻ അബ്ദുല്ല അൽ ദഖീൽ (യു.എ.ഇ.)എന്നിവരാണ് തലസ്ഥാനമായ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ  സത്യ പ്രതിജ്ഞ ചെയ്തത്.
    ആഭ്യന്തരമന്ത്രി. അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരൻ,സ്റ്റേറ്റ് മന്ത്രിയും ക്യാബിനറ്റ് അംഗവുമായ ഡോ: മാസിദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹിം അൽ അസ്സാഫാണ് , മറ്റ്  മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു