Connect with us

Kerala

മൂന്നാറിലെ കൈയേറ്റം: സബ് കലക്ടര്‍ റിപ്പോര്‍ട്ട് എജിക്ക് കൈമാറി

Published

|

Last Updated

കൊച്ചി: മൂന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ദേവികുളം സബ് കലക്ടര്‍ രേണു രാജ് എജിക്ക് കൈമാറി. റിപ്പോര്‍ട്ടിലെ നിയമപരമായ പിശകുകളും മറ്റും പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് എജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. റവന്യു അധിക്യതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പഞ്ചായത്ത് അനധിക്യത നിര്‍മാണം തുടരുകയാണെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അനധിക്യത നിര്‍ാണമെന്നും സബ് കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം എസ് രാജേന്ദ്രന്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം സബ് കലക്ടറുടെ റിപ്പോര്‍ട്ടിലില്ല. എന്നാല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അധിക്ഷേപിക്കപ്പെട്ട കാര്യം പറയുന്നുണ്ട്.

സബ് കലക്ടറെ അധിക്ഷേപിച്ച് സംസാരിച്ചത് വിവാദമായ സാഹചര്യത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്ന കാര്യത്തില്‍ നിലപാട് മാറ്റില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു. പുഴയോരത്ത് മൂന്നാര്‍ പഞ്ചായത്ത് കെട്ടിട സമുച്ചയം നിര്‍മിക്കുന്നതാണ് വിവാദമായത്. കെട്ടിടം പണി തടയാനെത്തിയ റവന്യു സംഘത്തെ തടയുകയും എസ് രാജേന്ദ്രന്‍ എംഎല്‍എ സബ് കലക്ടറെ അധിക്ഷേപിച്ച് സംസാരിക്കുകയുമായിരുന്നു.