Connect with us

Gulf

ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ഇനിമുതല്‍ ബുധനാഴ്ചകളിലും

Published

|

Last Updated

മക്ക : ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ സര്‍വ്വീസ് ഇനിമുതല്‍ ബുധനാഴ്ചകളിലും.ഈ മാസം 13 മുതലാണ് ബുധനാഴ്ചകളികുമുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക, നിലവില്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ മാത്രമായിരുന്നു സര്‍വീസ് ഉണ്ടായിരുന്നത്. 453 കിലോമീറ്റര്‍ ദൈര്‍ഘൃമുള്ള ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേ മക്ക, ജിദ്ദ, റാബിഗ്, മദീന എന്നീ നഗരങ്ങളിലൂടെയാണ് സര്‍വീസ് നടത്തുന്നത് .ബുധനാഴ്ചകളില്‍ കൂടി സേവനം ആരംഭിക്കുന്നതോടെ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയുടെ പ്രതിവാര സര്‍വീസുകളുടെ എണ്ണം ഇതോടെ 40 ആയി ഉയരും.

2018 സെപ്റ്റംബര്‍ 25 നാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് 450 കിലോമീറ്റര്‍ നീളമുള്ള ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസ് രാജ്യത്തിന് സമര്‍പ്പിച്ചത് . ഇലക്ട്രിക് ട്രെയിനുകള്‍ മണിക്കൂറില്‍ 300 ലേറെ കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സഞ്ചരിക്കുന്നത് . ടിക്കറ്റ് ബുക്കിങ്ങിനായി പ്രത്യേക ആപ്ലിക്കേഷനും ഓണ്‍ലൈന്‍ സംവിധാനവും നിലവിലുണ്ട് .സഊദി അറേബ്യ ഈ വര്‍ഷം കൂടുതല്‍ ഉംറ വിസകള്‍ അനുവദിച്ചതോടെ ഉംറ തീര്‍ഥാടകരുടെ എണ്ണം ഈവ് വര്‍ഷം വലിയ തോതില്‍ വര്‍ധിചിരുന്നു .മുപ്പത്തിരണ്ട് ലക്ഷം തീര്‍ത്ഥാടകരാണ് ഈ വര്‍ഷം ഉംറ തീര്‍ത്ഥാടനത്തിനെത്തിയത് . ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണ്. മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. തീര്‍ഥാടകര്‍ക്ക് ഏറ്റവും സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് . റയില്‍വേ മന്ത്രാലയം യാത്രക്കാര്‍ക്കിടയില്‍ അധികൃതര്‍ അഭിപ്രായ സര്‍വേ നടത്തിയിരുന്നു. യാത്രക്കാരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നതെന്ന് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ ഓപ്പറേഷന്‍മെയിന്റനന്‍സ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ റയാന്‍ അല്‍ഹര്‍ബി പറഞ്ഞു