ലെവി: അടച്ച തുക തിരിച്ചു നല്‍കും, തീരുമാനത്തിനു സല്‍മാന്‍ രാജാവിന്റെ അംഗീകാരം

Posted on: February 10, 2019 8:01 pm | Last updated: February 12, 2019 at 12:30 pm

ദമ്മാം: നിതാഖാത് പ്രകാരം പച്ച, പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങള്‍ക്ക് വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി ഒരു വര്‍ഷത്തേക്കു ഒഴിവാക്കാന്‍ തീരുമാനം.സ്വകാര്യ മേഖലയുടെ പുരോഗതി ലകഷ്യമാക്കി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. പന്ത്രണ്ട് മാസത്തേക്കാണ് ഇളവ്. ഇത് പ്രകാരം 2018 ല്‍ വിദേശികളുടെ മേല്‍ അടച്ച ലെവി തുക തിരിച്ചു നല്‍കും.കുറഞ്ഞ പച്ച, ഇടത്തരം പച്ച, ഉയര്‍ന്ന പച്ച തുടങ്ങിയ വിഭാഗങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ അടച്ച തുക തിരികെ കിട്ടും.

ഇഖാമ പുതുക്കുന്നതിന്ന് ലെവി തുക കൂടി അടച്ചിരിക്കണം. ഇതു പ്രകാരം 2017 അവസാനത്തില്‍ ഇഖാമ പുതുക്കേണ്ടി വന്നവര്‍ക്കും ലെവി അടക്കേണ്ടി വന്നിട്ടുണ്ട്. ഇതു കണക്കാക്കി ബന്ദപ്പെട്ട സ്ഥാപനയുടമകള്‍ക്കും തുക തിരിച്ചു നല്‍കുമെന്നാണ് അറിയുന്നത്.എന്നാല്‍ വിദേശികളുടെ ആശ്രതരുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവിക്കു തീരുമാനം ബാധകമാവില്ല.
നിതാഖാത് പ്രകാരം ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ പച്ച, പളാറ്റിന വിഭാഗങ്ങളിലേക്കു മാറുന്നതിനു ആനുകൂല്യം ലഭിക്കുന്നതിനു അവസരം നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലം വ്യക്തമാക്കി. സ്വകാര്യ മേഖലയെ സഹായിക്കുന്നതോടപ്പം സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക യെന്നതാണ് ഈ പരിഷ്‌കാരം കൊണ്ട് ലക്ഷ്യമാക്കുന്നത്. നിതാഖാത് പ്രകാരം ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ പച്ച, പളാറ്റിന വിഭാഗങ്ങളിലേക്കു മാറുന്നതിനു ആനുകൂല്യം ലഭിക്കുന്നതിനു അവസരം നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലം വ്യക്തമാക്കി.സ്വകാര്യ മേഖലയെ സഹായിക്കുന്നതോടപ്പം സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക യെന്നതാണ് ഈ പരിഷ്‌കാരം കൊണ്ട് ലക്ഷ്യമാക്കുന്നത്. 11. 5 ബില്ല്യന്‍ റിയാലാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.സ്വകാര്യ മേഖലയുടെ വികസനത്തിനു 200 ബില്ല്യന്‍ റിയാലാണ് മാറ്റി വെച്ചിരിക്കുന്നത്. ഈ തുകയില്‍ നിന്നാണ് 11.5 ബില്ല്യന്‍ റിയാല്‍ മടക്കി നല്‍കുന്നത്.2018 ല്‍ വിദേശികള്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് 400 റിയാലും വിദേശികള്‍ കുറവുള്ള സ്ഥാപനങ്ങള്‍ക്ക് 300 റിയാലുമാണ് ലെവി നല്‍കേണ്ടിയിരുന്നത്.നിരവധി കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീരുമാനം വലിയ തോതില്‍ ഗുണം ചെയ്യും.വാണിജ്യസ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്വദേശിവത്കരണ പദ്ദതിയില്‍ സ്വദേശി ആനുപാതം കുറക്കുമെന്ന് അടുത്തിടെ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി അറിയിച്ചിരുന്നു.കൂടാതെ ചെറുകിട സ്ഥാപനങ്ങള്‍ക്ക ഒമ്പത് വിസ വരെ അതിവേഗം അനുവദിക്കുന്ന പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.ലെവി, സ്വദേശിവത്കരണം തുടങ്ങിയ കാരണങ്ങളാല്‍ പല സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിനേരിട്ടിരുന്നു.പുതിയ ഇളവുകള്‍ വിദേശികള്‍ക്കു വീണ്ടു വലിയ പ്രതീക്ഷക്കു വക നല്‍കും