ബിജെപിയെ നേരിടാന്‍ കേരളത്തിലും സിപിഎമ്മുമായി ധാരണക്ക് തയ്യാര്‍: മുല്ലപ്പള്ളി

Posted on: February 10, 2019 10:14 am | Last updated: February 10, 2019 at 2:23 pm
SHARE

മലപ്പുറം: ബിജെപിയെ നേരിടാന്‍ ബംഗാളില്‍ മാത്രമല്ല കേരളത്തിലും സിപിഎമ്മുമായി ധാരണക്ക് തയ്യാറെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം അക്രമരാഷ്ട്രീയം ഉപേക്ഷിച്ചാല്‍ സഹകരിക്കാന്‍ മടിയില്ല. അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറുണ്ടോയെന്നും കോടിയേരിയും പിണറായിയും എന്തുകൊണ്ട് നിലപാടില്‍ എന്തുകൊണ്ട് മാറ്റം വരുത്തുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

ദേശീയതലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്ന് സിപിഎമ്മിന് വ്യക്തതയില്ല. ലാവ്‌ലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതി കൊണ്ടാണ് പിണറായി ബിജെപിക്കെതിരെ സംസാരിക്കാത്തത്. മൂന്നാം സീറ്റ് വിവാദം മുന്നണിയെ ബാധിക്കില്ല. ദേശീയതലത്തിലെ സാഹചര്യം ലീഗിന് അറിയാമെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here