Connect with us

Socialist

മകള്‍ അപകടത്തില്‍ പെട്ടു: അമ്മയെ പഴിപറഞ്ഞ് സോഷ്യല്‍ മീഡിയ-VIDEO

Published

|

Last Updated

കര്‍ണാടക: അമ്മയുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ച കുഞ്ഞിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. റോഡ് ക്രോസ് ചെയ്യുമ്പോള്‍ അമ്മ കൈപിടിക്കാത്തതിനാലാണ് അപകടം സംഭവിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയുടെ അശ്രദ്ധമൂലമാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. അമിത വേഗതയില്‍ എത്തിയ ബൈക്ക് ഏറെ ദൂരം കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചാണ് നിന്നതെന്ന് വീഡിയോയില്‍ കാണാം. റോഡരികിലുണ്ടായിരുന്ന ആളുകള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളിലുണ്ട്.

“ആ കുഞ്ഞിന്റെ കൈപ്പിടിക്കുക എന്ന ശ്രദ്ധ ആ സ്ത്രീ കാണിച്ചിരുന്നെങ്കില്‍” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്.
അപകടസ്ഥലത്തിനു സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ബോധവല്‍കരണ സന്ദേശങ്ങളുമായി പ്രചരിക്കുന്നത്. ഇതിനോടകം നിരവധിപേരാണ് വീഡിയോ കണ്ടത്. ഏറെ പേരും അമ്മയെ പഴിപറഞ്ഞാണ് കമ്മന്റ് ബോക്‌സിലെത്തുന്ന്ത്. കൂടുതല്‍പേരും അമ്മയെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും ചിലരുടെ ആക്ഷേപം ഡ്രൈവര്‍ക്കെതിരെയാണ്.

പ്രാദേശിക മാധ്യമം റിപ്പോര്‍ട് ചെയ്യുന്നതിങ്ങനെ:
കഴിഞ്ഞ ബുധനാഴ്ച്ച വൈകീട്ട 5.40 ഓടെയാണ് സംഭവം നടക്കുന്നത്. കര്‍ണാടകയിലെ ഹസെന്‍ നഗരത്തിനടുത്ത ബിഠഗൗഡനഹള്ളിയില്‍ അര്‍ക്കല്‍ഗുഡ്-ഹസെന്‍ സംസ്ഥാന പാതയിലാണ് സംഭവം നടന്നത്. അപകടത്തില്‍പെട്ട കുഞ്ഞും ബൈക്ക് യാത്രികനും ഹസനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഏഴു വയസ്സ് പ്രായമായ തന്റെ പെണ്‍കുഞ്ഞിന് താന്‍ കൈവിട്ടതു കാരണം അപകടം സംഭവിച്ചതില്‍ നിരാശയോടെ കഴിയുകയാണ് അമ്മ. അപകടത്തില്‍പെട്ട കുട്ടി ഹസെനിലെ ആരാദന വിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിനിയാണ്.

വീഡിയോ കാണാം:

Latest