രവി പുജാരി പിസി ജോര്‍ജിനെ ഫോണില്‍ വിളിച്ചതിന് സ്ഥിരീകരണം; പുജാരിയെ പേടിയില്ലെന്ന് പിസി ജോര്‍ജ്

Posted on: February 7, 2019 12:17 pm | Last updated: February 7, 2019 at 6:56 pm

കൊച്ചി: അറസ്റ്റിലായ അധോലോക കുറ്റവാളി രവി പുജാരി പിസി ജോര്‍ജ് എംഎല്‍എയെ ഫോണില്‍ വിളിച്ചതിന് തെളിവുകള്‍. സെനഗലില്‍നിന്നാണ് പിസി ജോര്‍ജിന് ഭീഷണി സന്ദേശം എത്തിയതെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പിസി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേ സമയം രവി പുജാരിയെ പേടിയില്ലെന്നും വരുന്നിടത്ത് വെച്ച് കാണുമെന്നും പിസി ജോര്‍ജ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. രവി പുജാരിക്കൊപ്പം ഒരു മലയാളിയുണ്ട്. ഒരു കോള്‍ മലയാളത്തിലായിരുന്നു. കൊല്ലുമെന്നായിരുന്നു ഭീഷണി. രണ്ട് മക്കളേയും കൊല്ലുമെന്ന് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് അനുകൂലമായി നിലയുറപ്പിച്ചതിനുള്ള ക്വട്ടേഷനാണിതെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്തിനാണ് ഫ്രാങ്കോ മുളക്കലിനെ രക്ഷിച്ചതെന്നായിരുന്നു രവി പുജാരി ചോദിച്ചത്. നീയെന്തിനാ അത് അന്വേഷിക്കുന്നതെന്ന് താന്‍ തിരികെ ചോദിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മാറാമാരിയാണ് രവി പുജാരി സംസാരിച്ചതെന്നും അറിയാവുന്ന ഇംഗ്ലീഷ് തെറിയെല്ലാം തിരിച്ച് പറഞ്ഞിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.