Connect with us

National

ലോക്പാല്‍-ലോകായുക്ത നിയമനങ്ങള്‍ ഉടന്‍; അന്നാ ഹസാരെ സമരം അവസാനിപ്പിച്ചു

Published

|

Last Updated

റലേഗന്‍ സിദ്ധി (മഹാരാഷ്ട്ര): ലോക്പാല്‍-ലോകായുക്ത നിയമനങ്ങള്‍ ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അന്നാ ഹസാരെ നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍സിംഗ് എന്നിവര്‍ സമരപ്പന്തലിലെത്തി നടത്തിയ ചര്‍ച്ചയില്‍ നിയമനങ്ങള്‍ ഉടന്‍ നടത്താമെന്ന് ഉറപ്പു നല്‍കിയതോടെയാണിത്.

ഫെബ്രുവരി 13ന് ലോക്പാല്‍ നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചതായി സമരം അവസാനിപ്പിച്ചു കൊണ്ട് ഹസാരെ പറഞ്ഞു.

കഴിഞ്ഞ മാസം 30നാണ് ഹസാരെ നിരാഹാര സമരം ആരംഭിച്ചത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയായിരിക്കും ഉത്തരവാദിയെന്ന് സമരത്തിനിടെ ഹസാരെ പ്രസ്താവിച്ചിരുന്നു. എന്നാല്‍, സമരം നാലു ദിവസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാറോ പ്രധാന മന്ത്രിയുടെ ഓഫീസോ പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തിറങ്ങി റോഡ് ഉപരോധിച്ചിരുന്നു. റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ഇവരെ പോലീസെത്തിയാണ് നീക്കിയത്.

Latest