തന്റെ വീടിന്റെ കിടപ്പുമുറിയിലേക്കു വരെ സി ബി ഐയെ അയച്ചയാളാണ് മോദിയെന്ന് കെജ്‌രിവാള്‍

Posted on: February 4, 2019 4:12 pm | Last updated: February 4, 2019 at 5:02 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായ തന്റെ കിടപ്പുമുറിയിലേക്കു വരെ സി ബി ഐ സംഘത്തെ അയച്ചയാളാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്ന ആരോപണവുമായി അരവിന്ദ് കെജ്‌രിവാള്‍. റെയ്ഡിനെന്ന പേരില്‍ എത്തിയ സി ബി ഐ ഉദ്യോഗസ്ഥര്‍ കിടപ്പുമുറിയിലും അടുക്കളയിലും പ്രവേശിച്ചു.

സി ബി ഐ ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന മോദിയുടെ നടപടി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കും. ജനാധിപത്യത്തിനും ഭരണഘടനക്കും നിരക്കാത്ത നീക്കമാണ് സി ബി ഐയെ ഉപയോഗിച്ച് ബംഗാളില്‍ നടത്തിയത്. വാറണ്ടു പോലും ഇല്ലാതെയാണ് കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണറുടെ വസതിയില്‍ സി ബി ഐ റെയ്ഡിനെത്തിയതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.