പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ ആക്രമിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: February 4, 2019 3:26 pm | Last updated: February 4, 2019 at 3:26 pm

തിരുവനന്തപുരം: മണക്കാട് പരിശോധനക്കെത്തിയ ആറ്റുകാല്‍ പൊങ്കാല സക്വാഡ് ഉദ്യോഗസ്ഥരെ തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് ആക്രമിച്ചു.

ആക്രമണത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് യൂണിയന്‍ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അതേ സമയം ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനുമുന്നില്‍ തൊഴിലാളികള്‍ തടിച്ചുകൂടിയിരിക്കുകയാണ്.