മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

Posted on: February 4, 2019 9:29 am | Last updated: February 4, 2019 at 12:08 pm

മലപ്പുറം: പൂക്കോട്ടൂരിനടുത്ത് അറവങ്കരയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം.

മോങ്ങം സ്വദേശി ബീരാന്‍കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമ്മദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്‍രെ മകന്‍ ഷിഹാബുദ്ദീന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2.45നായിരുന്നു അപകടം.