Connect with us

Gulf

ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്‌നം; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗ് സഊദിയിലെത്തി

Published

|

Last Updated

റിയാദ് : റിയാദില്‍ പ്രവര്‍ത്തിക്കുന്ന ജെ ആന്‍ഡ് പി കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് റിയാദിലെത്തി. സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് , ഡിസിഎം ഡോ. സുഹൈല്‍ അജാസ് ഖാന്‍ മറ്റ് മുതിര്‍ന്ന ഉദ്യാഗസ്ഥരും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു .

തുടര്‍ന്ന് മന്ത്രി വികെ സിംഗ് തൊഴിലാളികളുടെ തൊഴില്‍ വിഷയത്തിനു പരിഹാരം കാണുന്നതിന് വേണ്ടി സഊദി തൊഴില്‍ സാമൂഹിക മന്ത്രി അഹ്മദ് സുലൈമാന്‍ അല്‍ രാജ്ഹി, ആഭ്യന്തര സഹമന്ത്രി നാസര്‍ ബിന്‍ അബ്ദുല്‍ അസീസ് എന്നിവരുമായി ചര്‍ച്ച നടത്തി .അംബാസഡര്‍ അഹ്മദ് ജാവേദ് , ഡിസിഎം ഡോ .സുഹൈല്‍ അജാസ് ഖാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു . ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രി തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു . ശമ്പളവും തൊഴിലുമില്ലാതെ എണ്ണൂറ് തൊഴിലാളികളാണ് ക്യാമ്പില്‍ കഴിയുന്നത് .പലരുടെയെയും ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ഇന്ത്യയിലേക്കുള്ള മടക്ക യാത്രക്കുള്ള വഴിയും അടഞ്ഞിരിക്കുകയാണ് .വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ , പ്രത്യേക നിര്‍ദ്ദേശ പ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിനെ സഊദിയിലേക്ക് അയക്കുകയായിരുന്നു ,

Latest