സംസ്ഥാന ബജറ്റ് സ്വാഗതാര്‍ഹം: ഐസിഎഫ്

Posted on: January 31, 2019 9:54 pm | Last updated: January 31, 2019 at 9:54 pm

ദുബൈ: പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സ്വാഗതം ചെയ്തു.

ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് നോര്‍ക്ക വഹിക്കുമെന്നതും തൊഴില്‍ പ്രതിസന്ധി കാരണം നാട്ടിലേക്ക് മടങ്ങി വരുന്നവരുടെ പുനരധിവാസം സാധ്യമാക്കാന്‍ ആരംഭിക്കുന്ന സാന്ത്വനം പദ്ധതിയും പ്രവാസികള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പലിശ രഹിത സബ്‌സിഡി പ്രഖ്യാപിച്ചതും ശ്രദ്ധേയമായ കാര്യങ്ങളാണ്. അതേസമയം പദ്ധതികള്‍ക്ക് വകയിരുത്തിയ തുക മതിയായതാണെന്ന് കരുതാനാവില്ല. കൂടുതല്‍ തുക ഇതിന്നായി മാറ്റി വെക്കുകയും ഉപഭോക്താവിന് അവ നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യവും ലളിതവുമാക്കുകയും വേണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ പകര അധ്യക്ഷത വഹിച്ചു.