തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാന്‍ തങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്; വെളിപ്പെടുത്തലുമായി രാജഗോപാല്‍

Posted on: January 31, 2019 9:44 pm | Last updated: February 1, 2019 at 9:27 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി മോഹന്‍ലാലിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഇക്കാര്യം സ്ഥീരീകരിച്ചുകൊണ്ട് ബിജെപി നേതാവ് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തല്‍. എന്‍ഡിടിവിയോടാണ് രാജഗോപാല്‍ ഇക്കാര്യം വെളിപ്പെടുത്തല്‍ നടത്തിയത്.

ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോയെന്ന് പറഞ്ഞിട്ടില്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്. ഇതിന് പുറമെ തിരുവനന്തപുരത്തുകാരനുമാണെന്നും രാജഗോപാല്‍ പറഞ്ഞു.