ആറായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി അസം സ്വദേശികള്‍ പിടിയില്‍

Posted on: January 31, 2019 8:40 pm | Last updated: January 31, 2019 at 8:40 pm

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലക്ക് സമീപത്തുനിന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ 6000 പാക്കറ്റുകളുമായി രണ്ട് പേര്‍ പിടിയില്‍. അസം സ്വദേശികളായ ജുല്‍ഫുക്കര്‍ അലി, ഇസ്‌റാഫിന്‍ അലി എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനാണ് ഇവ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.