പോക്‌സോ കേസില്‍ അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ ഗിരീഷ് റിമാന്‍ഡില്‍

Posted on: January 31, 2019 7:28 pm | Last updated: February 1, 2019 at 8:56 am

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ ഗിരീഷ് റിമാന്‍ഡില്‍. അടുത്ത മാസം 13വരെയാണ് റിമാന്‍ഡ് ചെയ്തത്.

പഠനവൈകല്യത്തിന് കൗണ്‍സിലിംഗ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഫോര്‍ട്ട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് ഗിരീഷ് പോക്‌സോ കേസില്‍ പ്രതിയാകുന്നത്. ആദ്യത്തെ കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതിനാല്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു ഗിരീഷ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുന്നത്. ചികിത്സക്കെത്തിയ ഒരു സ്ത്രീയെ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.