തൊഴില്‍ വാഗ്ദാനം ദേശീയ ദുരന്തം; മോദിയെ പോകാന്‍ അനുവദിക്കാന്‍ സമയമായി:രാഹുല്‍ ഗാന്ധി

Posted on: January 31, 2019 5:10 pm | Last updated: January 31, 2019 at 7:29 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറുംമുമ്പ് വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴില്‍ വാഗ്ദാനം ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് കടന്ന് പോകുന്നത്. 2017-18ല്‍മാത്രം ആറര കോടി യുവാക്കള്‍ തൊഴില്‍ രഹതിരായി. മോദിയെ പോകാന്‍ അനുവദിക്കാന്‍ സമയമായി.കഴിഞ്ഞ അഞ്ച് വര്‍ഷവും അദ്ദേഹം നമ്മളെ പറ്റിക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.