Connect with us

Kerala

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു

Published

|

Last Updated

കൊച്ചി: നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് ഐ സി യുവിലേക്ക് മാറ്റിയിട്ടുണ്ട്. 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐ സി യുവില്‍ തുടരും. ഭാര്യയോടും സുഹൃത്തുക്കളോടും അദ്ദേഹം സംസാരിച്ചതായാണു വിവരം.

കഴിഞ്ഞ ദിവസം രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് ശ്രീനിവാസന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുമാണ് അസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ വ്യക്തമായി.

Latest